Post Header (woking) vadesheri

അൽ റഹ്‌മ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡ് ദാനം

Above Post Pazhidam (working)

ചാവക്കാട്: തിരുവത്ര അൽ റഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഗുരുവായൂർ എ.സി.പി. . സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു .ലഹരി ഉപയോഗം പോലെതന്നെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും കാർന്നുതിന്നുന്ന മറ്റൊരു ലഹരിയായി മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലും യുവാക്കളിലും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തുന്നതിനും അവരുടെ പഠനം, വ്യക്തിത്വവികസനം, സാമൂഹിക ബന്ധങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഒരുപോലെ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Poonthanam

Vasudev Inn
Rugmani 700-200

മണത്തല മുദരിസ് ഡോ. അബ്ദുൽ ലത്തീഫ് ദാരിമി അൽ ഹൈത്തമി മദ്റസാ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു ,
അൽ റഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.പി. സെക്കരിയ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.എ. മൊയ്തീൻഷാ, ട്രസ്റ്റ് എഡ്യുക്കേഷൻ കോർഡിനേറ്ററും സൈക്കോളജിസ്റ്റുമായ ഡോ. സിറാജ് പി. ഹുസൈൻ, ഓഫീസ് സെക്രട്ടറി
ഷാഹിന പി. എച്ച്, സബ് കമ്മിറ്റി അംഗങ്ങളായ അബൂബക്കർ ഹാജി, ടി.കെ. കോയ, സഫർഖാൻ, പി.എം. നാസർ, ടി.കെ. ബഷീർ, ഷെമീറ. ടി. എസ് ,ആബിദ പി.എസ്. എന്നിവർ നേതൃത്വം നൽകി.

ട്രസ്റ്റ് ഫൗണ്ടർ മെമ്പർ മുജീബുദ്ദീൻ സെയ്ഫുള്ള സ്വാഗതവും ചീഫ് കോർഡിനേറ്റർ ടി.എം. മൊയ്തീൻഷാ നന്ദിയും പറഞ്ഞു.

First Paragraph Jitesh panikar (working)