Post Header (woking) vadesheri

ഓണം ഷോപ്പിങ്ങിനു സൗജന്യ തുണി സഞ്ചികൾ

Above Post Pazhidam (working)

ഗുരുവായൂർ : സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ ഗുരുവായൂർ നഗരസഭാ പരിധിയിലെ പൊതുജനങ്ങൾക്കും ഭക്തർക്കുമായി സേവ് ഗുരുവായൂർ മിഷൻ പ്രവർത്തകർ ഓണം ഷോപ്പിങ്ങിനു സൗജന്യ തുണി സഞ്ചികൾ വിതരണം ചെയ്യ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ കിഴക്കേ നട മഞ്ജുളാൽ പരിസരത്തു നടനും, കലാ സംസ്ക്കാരിക പ്രവർത്തകനും, ശിവജി ഗുരുവായൂർ നിർവഹിച്ചു.

Ambiswami restaurant

അജു .എം .ജോണി, പി ഐ .ആന്റോ, ഉണ്ണി അലൈഡ് എന്നിവരുടെ നേതൃത്വത്തിൽ കാജാ ഗ്രൂപ്പ് കമ്പനിയുമായി സഹകരിച്ചു ഗുരുവായൂർ ക്ഷേത്ര നടയിലെത്തിയ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും സഞ്ചിയോടൊപ്പം കാജാ തേയിലപാക്കറ്റും സൗജന്യ ഓണ വിഭവ സമ്മാനമായി നൽകി

Second Paragraph  Rugmini (working)