Post Header (woking) vadesheri

വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ അറസ്റ്റിൽ

Above Post Pazhidam (working)

മുംബൈ: നാഗ്പൂരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പഴയസഹപാഠിയും കൂട്ടാളിയും ചേര്‍ന്ന് ബലാത്സംഗം ചെയത ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിതായി പരാതി. 24കാരിയുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അയ്യാസും സഹായി അമീന്‍ ഷെയ്ഖുമാണ് പിടിയിലായത്. കേസിലെ മൂന്നാം പ്രതിയായ ഹസ്രത്ത് മൗലാനയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

2025 ഫെബ്രുവരി 8-ന് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഏകദേശം നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

പീഡനത്തിന് പിന്നാലെ യുവതിയെ മതം മാറ്റാന്‍ പ്രതികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. മെയ് മാസത്തില്‍ നാഗ്പുരിലെ കാല്‍മേശ്വറിലുള്ള ഒരു വിജനമായ സ്ഥലത്തെത്തിച്ച് മതപരമായ ചടങ്ങുകള്‍ നടത്തി യുവതിയുടെ മതം മാറ്റം പൂര്‍ത്തിയായതായി പ്രതികള്‍ അവകാശപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്നെ വിടൂ’ എന്ന് കരഞ്ഞു പറയുന്ന യുവതിയുടെ കൈകളില്‍ അയ്യാസ് ബലമായി പിടിച്ചു നില്‍ക്കുന്നതും മന്ത്രങ്ങള്‍ ചൊല്ലി യുവതിയുടെ മേല്‍ ആവര്‍ത്തിച്ച് ഊതുന്നതും വീഡിയോയില്‍ കാണാം.

മതം മാറ്റിയതിന് പിന്നാലെ മെയ് 31-ന് മധ്യപ്രദേശിലെ ചിന്ദ്വാരയിലുള്ള തമിയ ഗ്രാമത്തില്‍ നിന്നുള്ള ഒരു മൗലാനയുടെ അടുക്കല്‍ കൊണ്ടുപോയി യുവതിയെ അയ്യാസ് വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. കൂടാതെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിച്ചതായും പരാതിയിലുണ്ട്. വിവാഹിതയായതിനാല്‍ ഭയപ്പെട്ടാണ് യുവതി ഇത്രകാലം ഈ പീഡനങ്ങള്‍ പുറത്തുപറയാതിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭര്‍ത്താവിനോട് യുവതി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുകയും തുടര്‍ന്ന് ജൂണ്‍ 13-ന് സോനെഗാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

First Paragraph Jitesh panikar (working)

വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് മുഖ്യ തെളിവായി സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, നിര്‍ബന്ധിത മതം മാറ്റം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ മഹാരാഷ്ട്രയിലെ നരബലിയും മറ്റ് മനുഷ്യത്വരഹിതമായ ആചാരങ്ങളും ബ്ലാക്ക് മാജിക്കും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ അറസ്റ്റിൽ