Post Header (woking) vadesheri

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനംചൊവ്വാഴ്ച മുതൽ.

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശന സൗകര്യം ഓഗസ്റ്റ് 4 മുതൽ നിലവിൽ വരും. വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ ആറരയ്ക്ക് ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് നിർവ്വഹിക്കും. ക്ഷേത്രം കിഴക്കേ നടയിലാണ് ചടങ്ങ്.

ആദ്യഘട്ടമെന്ന നിലയിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം. ദിവസവും എട്ടു മണിക്കൂർ വെർച്വൽ ക്യൂ ദർശനം ഉണ്ടാകും. പ്രതിദിനം 2400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും.
രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വൈകിട്ട് നാലു മുതൽ ആറുവരെയും ഈ സൗകര്യം ലഭിക്കും.


ആഗസ്റ്റ് മാസത്തെ വെർച്വൽ ക്യൂ ദർശനത്തിൻ്റെ ബുക്കിങ്ങ് പൂർത്തിയായിയിട്ടുണ്ട്.
സെപ്റ്റംബറിലെ വെർച്വൽ ക്യൂ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങ് വൈകാതെ തുടങ്ങും. ദർശന സൗകര്യം ലഭിക്കാൻ www.guruvayurdevasom.n
എന്ന ദേവസ്വം വെബ്സൈറ്റ് സന്ദർശിക്കാം

First Paragraph Jitesh panikar (working)