കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ തുറന്നു

Above Post Pazhidam (working)

ചാവക്കാട്: വെള്ളക്കെട്ട്, കടലേറ്റം പോലെയുള്ള പ്രകൃതിക്ഷോഭങ്ങളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി കടപ്പുറം വില്ലേജ് ഓഫീസിന് സമീപത്തെ ജില്ലാ ദുരന്തനിവാരണവകുപ്പിന്റെ കീഴിലുള്ള സൈക്ലോണ്‍ ഷെല്‍ട്ടര്‍ തുറന്നതായി എന്‍.കെ.അക്ബര്‍ എം.എല്‍.എ. അറിയിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്‌കൂള്‍ കെട്ടിടങ്ങളും മറ്റും ഉപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങേണ്ടതില്ലെന്നും എം.എല്‍.എ. പറഞ്ഞു.

Poonthanam

എം.എല്‍.എ-യുടെ അധ്യക്ഷതയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് നിലകളിലായി എല്ലാ സൗകര്യങ്ങളോടും കൂടിയ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ലഭ്യമാണ്. മാറ്റിപാര്‍പ്പിക്കുന്നവരെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വാഹനത്തില്‍ ഷെല്‍ട്ടറില്‍ എത്തിക്കാന്‍ യോഗം തീരുമാനിച്ചു.

Vasudev Inn
Rugmani 700-200

വെള്ളക്കെട്ട് ഒഴിവാക്കാന്‍ പി.ഡബ്ല്യു.ഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ അടിയന്തിര നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ദേശീയപാതയിലെ കാന നിര്‍മാണത്തിലെ അപാകത മൂലം വെള്ളക്കെട്ടുണ്ടാകുന്നത് ജനപ്രതിനിധികള്‍ ചൂണ്ടികാണിച്ചു. ഈ വിഷയത്തില്‍ അടിയന്തിരനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അനാവശ്യ ഭീതി ഉണര്‍ത്തുന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന്  ആവശ്യപ്പെട്ടു. തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, റവന്യു, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)