ടി വി ക്ക് കേടുപാടുകൾ, 44,500 രൂപ നൽകണം

Above Post Pazhidam (working)

തൃശൂർ : ടി വി യുടെ തകരാറുകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കാഞ്ചേരി കല്ലംപാറ സ്വദേശി വാഴക്കോട്ടിൽ വീട്ടിൽ ഷാജൻ.വി .സി .ഫയൽ ചെയ്ത ഹർജിയിലാണ് ആലപ്പുഴയിലുള്ള ഡയനോര ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.29500 രൂപ നൽകിയാണ് ഷാജൻ ടി വി വാങ്ങുകയുണ്ടായത്.

Poonthanam
Rugmani 700-200

വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടി വി യിൽ ചിത്രം കാണുവാൻ കഴിയാത്ത അവസ്ഥ വന്നു ചേർന്നിട്ടുള്ളതാകുന്നു.പരാതിപ്പെടുമ്പോൾ ടെക്നീഷ്യൻ വന്ന് റിപ്പയർ ചെയ്യുകയും വൈകാതെ തകരാർ ആവർത്തിക്കപ്പെടുകയുമായിരുന്നു. ഒമ്പത് തവണ തകരാറുകൾ കാട്ടുകയുണ്ടായിട്ടുള്ളതാകുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു .

Vasudev Inn

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ടി വി യുടെ വിലയായ 29500 രൂപയും ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നല്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.