Above Pot

നഴ്‌സിംഗ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹമരണം , ഭർത്താവ് റിമാൻഡിൽ

ചാവക്കാട്​ : ഭർതൃ-ഗാർഹികപീഡന​ത്തിനൊടുവിൽ പ്രവാസി കുടുംബത്തിലെ നഴ്​സ്​ ആൻലിയ മരിച്ച കേസിൽ ഭർത്താവ്​ റിമാൻഡിൽ. മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്​റ്റിനാണ്​ റിമാൻഡിലായത്​. ചാവക്കാട്​ കോടതിയാണ്​ പ്രതിയെ റിമാൻഡ്​ ചെയ്​തത്​.ആഗസ്​ത്​ 28നാണ്​ എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്ലാറ്റിലെ ഹൈജിനസ്​-ലീലാമ്മ ഹൈജിനസ്​ ദമ്പതികളുടെ മകൾ ആൻലിയയുടെ (26) മൃതദേഹം പെരിയാറിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്​. 25ന്​ ആൻലിയയെ കാണാനില്ലെന്ന്​ കാണിച്ച്​ ഭർത്താവ്​ റെയിൽവെ പൊലീസിൽ പരാതി നൽകിയിരുന്നു.

First Paragraph  728-90

ബംഗളൂരുവിൽ നഴ​്​സിങ്ങിന്​ പഠിച്ചിരുന്ന ആൻലിയ ഒാണാവധിക്ക്​ ഭർതൃവീട്ടിലെത്തിയപ്പോൾ വഴക്കുണ്ടാവുകയും ഇതേ തുടർന്ന്​ അവധി കഴിയുന്നതിനു മുമ്പ്​ തിരികെ പോവുകയുമായിരുന്നത്രെ. ബംഗളൂരുവിലേക്ക്​ വണ്ടി കയറാൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ പോയ ആൻലിയയെ പിന്നീട്​ പെരിയാറിൽ മരിച്ച നിലയിലാണ്​ കാണുന്നത്​. മരണാനന്തര ചടങ്ങുകളിലൊന്നും ഭർത്താവോ കുടുംബമോ പ​െങ്കടുത്തിരു​ന്നില്ലെന്നും ആരോപണമുണ്ട്​

Second Paragraph (saravana bhavan