എസ്.ഡി.പി.ഐയും സി.പി.എമ്മും ഉന്മൂലന സിദ്ധാന്തക്കാർ : മുല്ലപ്പള്ളി
ചാവക്കാട് : എസ്.ഡി.പി.ഐയും സി.പി.എമ്മും രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നതില്‍ വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം നീചപ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നില്ലെന്നും അത്തരക്കാരോട് ആയുധം താഴെ വെക്കാനാണ് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുന്നതെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു . ചാവക്കാട് നടന്ന പുന്ന നൗഷാദ് കുടുംബ സഹായ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സിക്‌സറടിക്കും. സി.പി.എമ്മിന്റെ ആക്രമ രാഷ്ട്രീയം തിരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ടി.എന്‍ പ്രതാപന്‍ എം.പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് ഒ അബ്ദു റഹിമാന്‍ കുട്ടി, ഡി.സി.സി ഭാരവാഹികളായ പി യതീന്ദ്രദാസ്, കെ.ഡി വീരമണി, ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപന്‍, മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ്, കെ നവാസ്, കെ.കെ സെയ്തു മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
നൗഷാദിന്റെ വീടിനു സമീപമുള്ള പുന്ന അയ്യപ്പക്ഷേത്രത്തിനു വേണ്ടി നൗഷാദ് കുടുംബ സഹായ നിധിയിലേക്ക് പുന്ന ശ്രീ ധർമ്മശാസ്ത ട്രസ്റ്റ് രക്ഷാധികാരി മോഹൻ ദാസ് ചേലനാട്ട് 25000രൂപ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി. യതീന്ദ്രദാസ്, ജനറൽ സെക്രട്ടറി എം.ബി സുധീർ ഭാരവാഹികളായ ഇ.വി.ശശി,മാളിക പുറത്തമ്മ വനിതക മറ്റി ഭാരവാഹികൾ
ശ്രീ ധർമ്മശാസ്താ യുവ സമിതി ഭാരവാഹികൾഎന്നിവർ പങ്കെടുത്തു. നൗഷാദ് ബൂത്ത് പ്രസിഡന്റ് ആയിരുന്ന പുന്ന അഞ്ചാം വാർഡിലെ കോൺഗ്രസ് പ്രവർത്തകർ സ്വരൂപിച്ച രണ്ടു ലക്ഷം രൂപ യും മുല്ലപ്പള്ളിക്ക് കൈമാറി