ഗുരുവായൂർ ഉത്സവം കൊടിയേറി.

Above Post Pazhidam (working)

ഗുരുവായൂർ  ക്ഷേത്രത്തിലെ  ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.

Poonthanam

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി .മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

Vasudev Inn
Rugmani 700-200

കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. ഇനി ഒൻപത് നാൾ ശ്രീഗുരുവായൂരപ്പ സന്നിധി വൈവിധ്യമാർന്ന ക്ഷേത്ര കലകളുടെയും വിശേഷാൽ കലാപരിപാടികളുടെയും വാദ്യ വിശേഷങ്ങളുടെയും സംഗമ വേദിയാകും…

First Paragraph Jitesh panikar (working)