പുന്ന നൗഷാദ് കുടുംബ സഹായ നിധിയിലേക്കുള്ള തുക ഗുരുവായൂർ മണ്ഡലം കൈമാറി

">

ഗുരുവായൂർ :കൊല്ലപ്പെട്ട ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് കുടുംബ സഹായ നിധിയിലേക്ക് ഗുരുവായൂർ മണ്ഡലം കോ ൺഗ്രസ്സ് പ്രവർത്തകർ സ്വരുപിച്ച തുക പടിഞ്ഞാറെ നടയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാറും മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ടും ചേർന്ന് കെ.പി സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ ഏല്പിച്ചു.

ചടങ്ങിൽ കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ വി.ബലറാം, മുൻ ഡിസി സി പ്രസിഡണ്ട് ഓ. അബ്ദുറഹ്മാൻ കുട്ടി, ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ, നേതാക്കളായ എ.പി മുഹമ്മദുണ്ണി, കെ.പി ഉദയൻ, ശശി വാറനാട്ട്, ഓ.കെ ആർ മണികണ്ഠൻ, അരവിന്ദൻ പല്ലത്തു, കെ.പി എ റഷീദ്, പി.ഐ ലാസർ, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, ഷൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, സ്റ്റീഫൻ ജോസ്, ഷൈൻ മനയിൽ, പി.കെ ജോർജ്ജ്, ടി.വി കൃഷ്ണദാസ്, ബാബു അണ്ടത്തോട്, ബിന്ദു നാരായണൻ, സി. കൃഷ്ണകുമാർ, കെ. പ്രദീപ് കുമാർ, അരവിന്ദൻ കോങ്ങാട്ടിൽ, മേഴ്സി ജോയ്, സി.എസ് സൂരജ്, പി.എം വഹാബ്, എം.പി ശശിധരൻ, വി.കെ ജയരാജ് എന്നിവർ പ്രസംഗിച്ചു. 1,61,000 രൂപയാണ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ വിഹിതമായി കെ പി സി സി പ്രസിഡന്റിന് കൈമാറിയത് .

urban bank fund

ഇതിന് പുറമെ ഗുരുവായൂർ അർബൻ ബാങ്ക് ഡയറക്ർമാരുടെയും ജീവനക്കാരുടെയും വിഹിതമായ ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് പ്രസിഡന്റ് അഡ്വ വി ബലറാം ബാങ്കിൽ നടന്ന ചടങ്ങിൽ കെ പി സി സി പ്രസിഡന്റിന് നൽകി . ബാങ്ക് വൈസ് ചെയർമാൻ ആർ എ അബൂബക്കർ , ഡയറക്ടർ യതീന്ദ്രദാസ് , ബാങ്ക് ജീവനക്കാർ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors