എം. ശിവശങ്കറിനെയും മന്ത്രി കെ.ടി. ജലീലിനെയും എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും മന്ത്രി കെ.ടി. ജലീലിനെയും എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാകും ഇരുവരെയും ചോദ്യം ചെയ്യുക.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് എന്നിവയില്‍നിന്ന് വീണ്ടെടുത്ത ചില നിര്‍ണായക ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ തെളിവുകളില്‍ ശിവശങ്കര്‍, മന്ത്രിമാര്‍ ഉള്‍െപ്പടെ പ്രമുഖരുമായുള്ള ചാറ്റുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പെടെയുണ്ട്.
സി ഡാക്കിെന്റ സാേങ്കതികസഹായത്താലാണ് പരിശോധനകള്‍ നടക്കുന്നത്. ഇൗ ചോദ്യം ചെയ്യലിനുശേഷം ചില കാര്യങ്ങളില്‍ വ്യക്തതവരുത്താനായിരിക്കും വീണ്ടും ശിവശങ്കറിനെയും ജലീലിനെയും വിളിപ്പിക്കുകയെന്നാണ് വിവരം. അതിനിടെ യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തില്‍ ജലീലിനെ ഉടന്‍തന്നെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.