Post Header (woking) vadesheri

ജില്ലാ നേതാക്കൾക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി.

Above Post Pazhidam (working)

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Arya bhavan inner

Second Paragraph  Sarovaram(working)

ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ.വി അബ്ദുൽ ഹമീദ്, തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ജോജി തോമസ് സ്വാഗതവും മണ്ഡലം ട്രഷറർ കെ.കെ സേതുമാധവൻ നന്ദിയും പറഞ്ഞു

Third paragraph Saravan bhavan