Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം 17-ന് .

ഗുരുവായൂര്‍: ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 17-ന് ബുധനാഴ്ച്ച, ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐശ്വര്യ വിളക്ക് സമര്‍പ്പണത്തിന് മുന്നോടിയായി കുത്തുവിളക്കിന്റേയും, താലപ്പൊലിയുടേയും അകമ്പടിയോടെ, ശ്രീഗുരുവായൂരപ്പന്റെ ഛായാചിത്രവുമായി മജ്ഞുളാല്‍ തറയില്‍ നിന്നും ക്ഷേത്ര തിരുനടയിലേയ്‌ക്കെഴുന്നെള്ളിയ്ക്കും.

Astrologer

. ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മ സ്ഥാപക ദിനത്തോടനുബന്ധിച്ച് ക്ഷേത്രനടയില്‍ തറവാട്ട് നെയ്യ് വിളക്ക് സമര്‍പ്പണവും നടത്തും. മഹോത്സവത്തിന്റെ ഭാഗമായി ചിങ്ങം 1-ന് ഉച്ചയ്ക്ക് 3-ന്, 100-ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന മജ്ഞുളാല്‍ തറമേളത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. ഗുരുവായൂര്‍ ജയപ്രകാശ് മജ്ഞുളാല്‍ തറമേളത്തിന് പ്രമാണിത്തം വഹിയ്ക്കും.

മഹോത്സവത്തിന് നാന്ദികുറിയ്ക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് 5-ന് കേളിയോടെ ചിങ്ങമഹോത്സവ കൊടിയേറ്റത്തില്‍ വിവിധ ഹൈന്ദവ സമുദായ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമുദായ സമന്വയ ദീപം തെളിയിയ്ക്കലും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മ ഭാരവാഹികളായ അഡ്വ: രവി ചങ്കത്ത്, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ്, ജയറാം ആലക്കല്‍, ഗുരുവായൂര്‍ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു

Vadasheri Footer