അപസ്മാരം മാറ്റുവാനുള്ള ന്യൂറോ സർജറി അമലയിൽ വിജയകരമായി നടത്തി.

Above Post Pazhidam (working)

തൃശ്ശൂർ: അപസ്മാരം മാറ്റുവാനുള്ള ന്യൂറോ സർജറി അമലയിൽ വിജയകരമായി നടത്തി.അപസ്മാര ബാധിതനായ 26 കാരനാണ്  ഈ ശസ്ത്രക്രിയയിലൂടെ രോഗ മുക്തി നേടിയടിത്. നിരവധി മരുന്നുകൾ കഴിച്ച ശേഷവും  രോഗാവസ്ഥ നിയന്ത്രണാതീതമായപ്പോൾ ആണ് യുവാവ് അമല ആശുപത്രിയുമായി ബന്ധപ്പെട്ടത്. ഓക്സിജൻ ലഭ്യതയുടെ അഭാവം മൂലം കുട്ടിക്കാലം മുതലേ അപസ്മാരം പിടികൂടിയതാണ്.

Poonthanam
Rugmani 700-200

അമലയിലെ ന്യൂറോളജി വിഭാഗത്തിൽ  അപസ്മാര ചികിത്സയിൽ വിദഗ്ധനായ ഡോക്ടർ ശ്രീനാഥ് രാജീവൻ വിശദ പരിശോധനകൾക്കും വിലയിരുത്തുകൾക്കും ശേഷം സർജറി നിർദ്ദേശിക്കുകയായിരുന്നു. തലച്ചോറിലെ രണ്ടു ഭാഗങ്ങൾക്കിടയിലുള്ള അപസ്മാരം പടർത്തുന്ന പാതകളെ  വിച്ഛേദിക്കലാണ് സർജറിലൂടെ നടത്തിയത്.സർജറിക്ക് ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരായ ഡോക്ടർ അരുൺ നാഥ്, ഡോക്ടർ ദിലീപ് രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.

Vasudev Inn

തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ അപസ്മാര സർജറിയാണ് ഇതിലൂടെ വിജയം കണ്ടിരിക്കുന്നത്. രോഗിക്ക് ഓപ്പറേഷനു ശേഷമുള്ള പുനപരിശോധന യിലും നല്ല രോഗശമനം ഉണ്ട്. തൃശ്ശൂർ ജില്ലയിലെ അപസ്മാര ചികിത്സയ്ക്ക് 24 മണിക്കൂറും സജ്ജമായ ടീം ആണ് അമലയിൽ ഉള്ളത്.അപസ്മാര ചികിത്സ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, ന്യൂറോ സൈക്കോളജിസ്റ്റ്, ന്യൂറോസർജൻ,അനസ്തേഷ്യ,റേഡിയോളജി,ന്യൂക്ലിയർ മെഡിസിൻ,ന്യൂറോ ടെക്നോളജിസ്റ്റ്എന്നിവരുടെ  വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.സർജറി വിജയത്തിലൂടെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പല തെറ്റിദ്ധാരണകൾക്കും  ഉത്തരമായിരിക്കുകയാണ് ഇപ്പോൾ.