ഭവാനിപ്പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

Above Post Pazhidam (working)

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കു കളിലായി ഒരു സ്ത്രീയുടേയും കുഞ്ഞിൻറേയും ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. തലയും ശരീര ഭാഗങ്ങ ളും അറുത്തു മാറ്റി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. ഞായറാഴ്‌ച നാലരയോടെ ദുർഗന്ധം അനുഭവപ്പെട്ട പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Poonthanam
Rugmani 700-200

പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കഷണങ്ങളാക്കിയ നിലയിൽ കണ്ടത്. ഒരുചാക്കിൽ രണ്ട് തലകളും മറ്റ് ചാക്കുകളിൽ ബാക്കി ശരീര ഭാഗങ്ങൾ കഷണങ്ങളാക്കിയ നിലയിലുമായിരുന്നു. പുതൂർ പഞ്ചായത്തി ലെ ചിരക്കടവ് ഭാഗത്തെ ഭവാനിയുടെ തീരത്താണ് മൂന്ന് ഭാഗങ്ങളിൽ നിന്ന് ചാക്ക് കെട്ടുകൾ കണ്ടത്തിയത്

Vasudev Inn

ആറു വയസ് തോന്നിക്കുന്ന കുട്ടിയുടെയും യുവതിയായ അമ്മയുടെയും മൃതദേഹങ്ങളാണ് ചാക്കിൽ കെ ട്ടിയ നിലയിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. കണ്ടെത്തിയ മൃതദേഹത്തിന് നാല് ദി വസത്തെ പഴക്കമുണ്ടാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കണ്ടെത്തിയ ശരീരഭാഗങ്ങൾ ആ രുടേതാണെന്നും ഇവ എങ്ങനെയാണ് പുഴയിൽ എത്തിയതെന്നുമുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിൻ്റെ തിരിച്ചറിയൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്