Madhavam header
Above Pot

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗജ ദിനാഘോഷം 12 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഗജദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കും. വെള്ളിയാഴ്ച രാവിലെ 8-മുതല്‍ ദേവസ്വം ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ്, തുടര്‍ന്ന് നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന സംവാദം, ആനയെ അറിയാം-ബോധവല്‍ക്കരണ ശില്‍പശാല, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ”ഞാന്‍ കണ്ട ആന” എന്ന വിഷയത്തില്‍ ചിത്രരചന എന്നിവയാണ് ഗജ ദിനാചരണത്തിലെ പ്രധാന പരിപാടികള്‍.

Astrologer

രാവിലെ 9-മണിക്ക്, ഭരണ സമിതി അംഗം അഡ്വ. കെ.വി.മോഹന കൃഷ്ണന്‍ അധ്യക്ഷനാകുന്ന ഗജ ദിനാചരണം, ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ: ഡോ: എം.ആര്‍. ശശീന്ദ്രനാഥ് (വൈസ് ചാന്‍സിലര്‍, കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, മണ്ണുത്തി) വിശിഷ്ടാതിഥിയാകും.


ആനത്താവളത്തിലെ ഗജമുത്തശ്ശി താരയെ ചടങ്ങില്‍ ആദരിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ആര്‍. ഗോപിനാഥ്, ചെങ്ങറ സുരേന്ദ്രന്‍ ഡോ: കെ. വിജയകുമാര്‍ (ഡീന്‍, കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് യുണിവേഴ്‌സിറ്റി) എന്നിവര്‍ സംസാരിക്കും. കേരള വെറ്ററിനറി & അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെയും, വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഗജ ദിനാചരണ പരിപാടികള്‍.

Vadasheri Footer