Post Header (woking) vadesheri

എൻ എസ് എസ് താലൂക്ക് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. എൻഎസ്എസ് യൂണിയൻ ഹാളിൽ ചേർന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി കെ.രവീന്ദ്രൻ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ, വനിതായൂണിയൻ പ്രസിഡന്റ് സി.കോമളവല്ലി, അഡ്വ.സി.രാജഗോപാൽ, പി.ലതിക, വി.ശശി നായർ എന്നിവർ സംസാരിച്ചു.

Ambiswami restaurant

new consultancy

താലൂക്ക് യൂണിയൻ പ്രസിഡന്റായി പ്രൊഫ.എൻ.രാജശേഖരൻ നായരേയും, വൈസ് പ്രസിഡന്റായി കെ.രാമചന്ദ്രൻ നായരേയും ഭരണസമിതി അംഗങ്ങളായി വി.ഗോപാലകൃഷ്ണൻ, ടി.ഉണ്ണികൃഷ്ണൻ, കെ.ഗോപാലൻ, പി.കെ.രാജേഷ് ബാബു, പി.വി.സുധാകൻ, എം.ബി.രാജഗോപാൽ, ഡോ.വി.അച്യുതൻകുട്ടി, കെ.പി.ശ്രീകുമാർ, സി.ചന്ദ്രൻ, ബിന്ദു നാരായണൻ, യു.രാജഗോപാൽ, ബാബു വീട്ടിലായിൽ, ബി.മോഹൻകുമാർ എന്നിവരേയും യൂണിയൻ ഇലക്ടറൽ റോൾ മെമ്പറായി സി.അച്യുതൻകുട്ടി നായരേയും യോഗം എതിരില്ലാതെ തിരഞ്ഞെടുത്തു.

Second Paragraph  Rugmini (working)

buy and sell new