Header Aryabhvavan

വൈദ്യുതി ചാർജ് വർദ്ധനവ് , കോൺഗ്രസിന്റെ മെഴുകുതിരി സമരം

Above article- 1

ഗുരുവായൂർ : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിലും ഗുരുവായൂർ നഗരത്തിലെ തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്, എം.കെ ബാലകൃഷ്ണൻ, പി.ഐ ലാസർ, ഷൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ, മേഴ്സി ജോയ്, സുഷ ബാബു, സ്റ്റീഫൻ ജോസ്, സി അനിൽകുമാർ, ടി.വി കൃഷ്ണദാസ്, അരവിന്ദൻ കോങ്ങാട്ടിൽ, ബിന്ദു നാരായണൻ എന്നിവർ പ്രസംഗിച്ചു

Vadasheri Footer