Post Header (woking) vadesheri

ഉപരാഷ്ട്രപതിയുടെ സന്ദർശനം, ഗുരുവായൂരിൽ ദർശന നിയന്ത്രണം.

Above Post Pazhidam (working)

ഗുരുവായൂർ : ഉപരാഷ്ട്രപതി .ജഗദീപ് ധൻകർ ജൂലായ് 7 തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിെൻ്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.

Poonthanam
Rugmani 700-200

വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങ ൾ നടത്തുന്നതിനായി കൂടുതൽ വിവാഹം മണ്ഡപങ്ങൾ ഏർപ്പെടുത്തും.
‘ക്ഷേത്രം ഇന്നർ റിങ്ങ് റോഡുകളിൽ അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല.

Vasudev Inn

പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധ പ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,
അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അഭ്യർത്ഥിച്ചു