Above Pot

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. സ്ത്രീകള്‍ക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കും വഖഫ് ബോര്‍ഡിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യാസ്മീന്‍ സുബര്‍ അഹ്മദ് എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് യാസ്മീന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.