വീണ്ടും മോഡി തരംഗം , കേരളത്തിൽ ഇടതു പക്ഷം തകർന്നടിഞ്ഞു
കേന്ദ്രത്തിൽ വീണ്ടും മോഡി തരംഗം , കേരളത്തിൽ ഇടതുപക്ഷം തകർന്നടിഞ്ഞു . 347 സീറ്റ് നേടി എൻ ഡി എ മിന്നുന്ന വിജയം കരസ്ഥമാക്കി . യു പി എ മൂന്നക്കം തികച്ചില്ല വെറും 90 സീറ്റ് . കേരളത്തിൽ ഇടതു പക്ഷത്തിന്റെ അടിവേര് തകർത്ത് 20 ൽ 19 സീറ്റും യു ഡി എഫ് കരസ്ഥമാക്കി . ബിജെ പി ക്കു ഇത്തവണയും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല . എങ്കിലും തിരുവനന്തപുരത്ത് ബി ജെ പിയുടെ കുമ്മനം രാജശേഖരൻ രണ്ടാമത് എത്തി . എന്നാൽ ശബരിമല വിഷയം ഏറെ ആളി കത്തിച്ച പത്തനം തിട്ടയിൽ ബി ജെ പിയുടെ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു . ആലപ്പുഴയിൽ എ എ ആരിഫ് മാത്രമാണ് യു ഡി എഫ് സുനാമിയിൽ ആകെ പിടിച്ചു നിന്നത് . ഇടതു കോട്ടകളായ ആറ്റിങ്ങലും , പാലക്കാടും, ആലത്തൂരും കാസർകോടും. അട്ടിമറി വിജയമാണ് കോൺഗ്രസ് നേടിയത് . ഇവിടെയെല്ലാം സി പിഎം അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു . കേരളം തമിഴ് നാട് , പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുമുള്ള വിജയമാണ് കോൺഗ്രസിന് ആശ്വാസമായത് . സെഞ്ചുറി അടിച്ചെങ്കിലും മത്സരം തോറ്റ ടീമിന്റെ അവസ്ഥയാണ് കേന്ദ്രത്തിലെ പരാജയം മൂലം കേരളത്തിലെ കോൺഗ്രസിന് ഉണ്ടായത് . കേരളത്തിലെ കനത്ത പരാജയം അപ്രതീക്ഷിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു . എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു .