Madhavam header
Above Pot

നാട്ടിക ഒഴികെ എല്ലാ മണ്ഡലത്തിലും പ്രതാപന് ലഭിച്ചത് വൻ ഭൂരിപക്ഷം

ഗുരുവായൂർ : തൃശൂർ ലോക സഭ തിരഞ്ഞെടുപ്പിൽ നാട്ടിക ഒഴികെ ബാക്കി എല്ലാ അസംബ്ലി മണ്ഡലത്തിലും യു ഡി എഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ വൻ ഭൂരിപക്ഷം നേടി ആധികാരിക വിജയമാണ് കരസ്ഥമാക്കിയത് .93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രതാപൻ വെന്നിക്കൊടി പാറിച്ചത് . ഒരു മണ്ഡലത്തിൽ പോലും ഇടത് പക്ഷ ത്തിന്റെ സ്ഥാനാർഥി രാജാജിമാത്യു തോമസ് വെല്ലു വിളി ഉയർത്തിയില്ല . ബി ജെ പിയുടെ സുരേഷ് ഗോപി തൃശ്ശൂർ അസംബ്ലി മണ്ഡലത്തിൽ രണ്ടാമത് എത്തി ഇടത് പക്ഷത്തെ ഞെട്ടിച്ചു . കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ വിജയിച്ച തൃശൂർ മണ്ഡലത്തിൽ 37641 വോട്ട് നേടി യാണ് സുരേഷ് ഗോപി രണ്ടാമത് എത്തിയത് .രാജാജിക്ക് ഇവിടെ 31110 വോട്ടുകൾ മാത്രമാണ് നേടാനായത് . ഈ മണ്ഡലത്തിൽ പ്രതാപൻ 55668 നേടി വലിയ ഭൂരി പക്ഷം കരസ്ഥ മാക്കിയിരുന്നു . എന്നാൽ പ്രതാപന്റെ സ്വന്തം തട്ടകമായ നാട്ടികയിൽ പ്രതാപന് രണ്ടായിരം വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത് .പ്രതാപന് 52558 വോട്ടും ,രാജാജിക്ക് 50131 വോട്ടും ,ഇവരുടെ തൊട്ടു പിറകെയായി 48171 നേടി സുരേഷ് ഗോപിയും എത്തി . ഗുരുവായൂർ മണ്ഡലമാണ് പ്രതാപന് ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയത് .ഇരുപത്തിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ പ്രതാപന് ലഭിച്ചത് .പ്രതാപന് 64,981 വോട്ടുകൾ ലഭിച്ചപ്പോൾ ,രാജാജിക്ക് 44,443 വോട്ടുകളും സുരേഷ് ഗോപിക്ക് 33189 വോട്ടുകളും മാത്രമെ നേടാനായുള്ളു . പുതുക്കാട് പ്രതാപന് 56848 വോട്ടും രാജാജിക്ക് 51006 വോട്ടും ,സുരേഷ് ഗോപിക്ക് 46410 വോട്ടും ലഭിച്ചു .രാജാജി മാത്യു വിന്റെ സ്വന്തം മണ്ഡലമായ ഒല്ലൂരിൽ പ്രതാപൻ 63406 കരസ്ഥമാക്കിയപ്പോൾ രാജാജിക്ക് 47372 മാത്രമാണ് കിട്ടിയത് .സുരേഷ് ഗോപിക്ക് 39594 മാത്രമെ ലഭിച്ചുള്ളൂ . ഇരിങ്ങാലക്കുടയിൽ പ്രതാപൻ 57481 രാജാജി 46091 സുരേഷ് ഗോപി 42857 .മണലൂരിൽ പ്രതാപൻ 63420 രാജാജി 50482 സുരേഷ് ഗോപി 44765 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത് .

Vadasheri Footer