ആലത്തൂരിന്റെ അനിയത്തി കുട്ടി പാട്ടും പാടി റെക്കോഡ് ഭൂരിപക്ഷം നേടി( 1,58,968 )

കുന്നംകുളം : ഇടതു കോട്ടയായി മാറിയ ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ കുന്നമംഗലത്ത് നിന്ന് വന്ന് ആലത്തൂരിന്റെ അനിയത്തി കുട്ടിയായി മാറിയ രമ്യ ഹരിദാസിന് പാട്ടുംപാടി റെക്കോർഡ് ഭൂരിപക്ഷം(1,58,968) .തുടർച്ചയായി കോൺഗ്രസിലെ കെ ആർ നാരായൺ വിജയിച്ചിരുന്ന മണ്ഡലം (പഴയ ഒറ്റപ്പാലം) 1993 ലെ ഉപ തിരഞ്ഞെടുപ്പിൽ എസ് ശിവരാമനിലൂടെയാണ് ഇടതു പക്ഷം സ്വന്തമാക്കിയത് . തുടർന്ന് ഇത് വരെ ഇടത് പക്ഷത്തിന്റെ ഉരുക്ക് കോട്ടയായി മണ്ഡലത്തെ മാറി യി രുന്നു . തരൂര്‍ 72441 ( ഭൂരിപക്ഷം 24839 ), ചിറ്റൂര്‍ 79423 (ഭൂരിപക്ഷം23467 ) , നെന്‍മാറ 82539(ഭൂരിപക്ഷം 30221) , ആലത്തൂര്‍ 73120 (ഭൂരിപക്ഷം 22713 ) , കുന്നംകുളം 69908 ( ഭൂരിപക്ഷം 14332 ) , വടക്കാഞ്ചേരി 79028 (ഭൂരിപക്ഷം19540 ) , ചേലക്കര 76034 (ഭൂരിപക്ഷം23695 ) എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മിന്നുന്ന വിജയമാണ് രമ്യ കരസ്ഥമാക്കിയത് . പോൾ ചെയ്തതിൽ 5,33,815 വോട്ടുകൾ രമ്യ ഹരിദാസ് കരസ്ഥമാക്കിയപ്പോൾ എതിർസ്ഥാനാർഥി മണ്ഡലത്തിലെ എം പി യുമായിരുന്ന പി കെ ബിജുവിന് 3,74,847 വോട്ടുകൾ മാത്രമെ നേടാനായുള്ളു . എൻ ഡി എ സ്ഥാനാർത്ഥിക്ക് ആറക്കം കടക്കാൻ കഴിഞ്ഞില്ല വെറും 89837 മാത്രമാണ് പെട്ടിയിലാക്കാൻ കഴിഞ്ഞത് . രമ്യയുടെ കനത്ത ഭൂരിപക്ഷത്തിൽ ഇടത് ബുദ്ധി ജീവി എന്ന് അവകാശപ്പെടുന്ന ദീപ നിശാന്തിന്റയും , ഇടത് കൺവീനർ എ വിജയ രാഘവന്റെയും ചെറുതല്ലാത്ത പങ്ക് ഉണ്ട്. രമ്യയുടെ പാട്ടിനെതിരെ ദീപ നിശാന്ത് ഫേസ് ബുക്കിൽ കൂടി വിമർശനം ഉന്നയിച്ചത് വിവാദമാകുകയും കേരളം മൊത്തം ചർച്ച ആകുകയും ചെയ്തു ഇത് രമ്യക്ക് മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് നൽകിയത് .