യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

">

ഗുരുവായൂർ: ടി.എൻ.പ്രതാപന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ ഗുരുവായൂരിലും ചാവക്കാടും പ്രകടനം നടത്തി. പടിഞ്ഞാറെ നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയിൽ നടത്തിയ പ്രകടനം നഗരം ചുറ്റി സമാപിച്ചു. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ, നേതാക്കളായ ആർ.രവികുമാർ, പാലിയത്ത് ശിവൻ, ശശി വാറനാട്ട്, പി.ഐ.ലാസർ, അരവിന്ദൻ പല്ലത്ത്, കെ.പി.ഉദയൻ, ബാലകൃഷ്ണൻ മടപ്പാട്ടിൽ, ബാലൻ വാറനാട്ട്, പി.കെ.രാജേഷ് ബാബു, പ്രതീഷ് ഒടാട്ട്, പോളി ഫ്രാൻസിസ്, ബിന്ദു നാരായണൻ, ഷൈലജ ദേവൻ, മേഴ്‌സി ജോയ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors