ഗുരുവായൂരിലെ ആനകളുടെ ബുക്കിങ്ങിന് കാതലായ മാറ്റം വരുത്തി ദേവസ്വം ഭരണ സമിതി

">

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളുടെ ബുക്കിങ്ങിന് കാതലായ മാറ്റം വരുത്തി ദേവസ്വം ഭരണ സമിതി . ആനകളെ എഴുന്നള്ളിപ്പിന് ആവശ്യ മുള്ളവർക്ക് ഇനി മൂന്നു മാസം മുൻപ് തന്നെ ബുക്ക് ചെയ്യാൻ കഴിയും . എഴുന്നള്ളിപ്പിന്റെ സമയത്ത് നീരിൽ നിന്ന് മുക്തി നേടുന്ന ആനകളെ നീരിൽ കെട്ടിയ സമയത്ത് തന്നെ ബുക്ക് ചെയ്യാം ..ഇപ്പോൾ നീര് കഴിഞ്ഞു കെട്ട് തറയിൽ നിന്നും അഴിച്ച ശേഷമാണു ആനകളുടെ ബുക്കിങ് എടുക്കുന്നത് അത് കൊണ്ട് പലപ്പോഴും ആനകൾക്ക് ബുക്കിങ് ലഭിക്കാതെ പോകുന്നു . പഴയതു പോലെയുള്ള ഏക്ക സംവിധാനവും അവസാനിപ്പിച്ചു . ഏക്ക തുകക്ക് പകരം ദേവസ്വത്തിന്റെ ഗജക്ഷേമ നിധിയിലേക്ക് സംഭവന വാങ്ങിയാണ് ആനകളെ നൽകുന്നത് . പത്മനാഭന് ഒരു ലക്ഷവും വലിയ കേശവനും ഇന്ദ്രസെനും നന്ദനും മുക്കാല്‍ ലക്ഷം വീതവുമാണ് പുതിയ സംഭാവന നിരക്ക് . സാധാരണ ദിവസങ്ങളിലാണ് ഈ നിരക്കെങ്കില്‍ പ്രത്യേക ദിവസങ്ങളില്‍ ആരാണ് കൂടുതൽ തുക ക്ഷേമ നിധിയിലേക്ക് നൽകുന്നത് അവർക്കാകും ആനയെ ലഭിക്കുക . പൂര്വ്വാ ര്ജിലത സ്വത്തുക്കള്‍ ഉപയോഗിച്ച്‌ വേണം ആനകളെ പരിപാലിക്കുന്നതിനെന്നും വാടകയ്ക്ക് നല്കി‍യോ തൊഴിലെടുപ്പിച്ചോ ആനകളില്‍ നിന്നും വരുമാനമുണ്ടാക്കരുതെന്നും നിര്ദ്ദേ ശിച്ച്‌ കൊണ്ടുള്ള കേന്ദ്ര മൃഗക്ഷേമബോര്ഡിനന്റെമ കടുത്ത നിര്ദ്ദേംശം വന്നതോടെയാണ് പുതിയ പരിഷ്കാരത്തിലേക്ക് ദേവസ്വം ചുവട് മാറിയത് . ഗുരുവായൂർ ദേവസ്വത്തിന്റെ മാതൃക പിന്തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡും ഈ സംവിധാനത്തിലേക്ക് മാറി

Leave a Reply

Your email address will not be published. Required fields are marked *

Sponsors