ഗുരുവായൂരിൽ നിന്നുമുള്ള തീവണ്ടി സർവ്വീസ് സാധാരണ നിലയിലായി

ഗുരുവായൂർ : മെയ് 23 മുതൽ ഗുരുവായൂർ ത്യശൂർ പാതയിൽ എല്ലാ തീവണ്ടികളും മുൻപത്തെ പോലെ സർവ്വീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. റെയിൽപാതയുടെ പൂങ്കുന്നം വരെയുള്ള നവീകരണ പ്രവൃത്തികളുടെ ആദ്യഘട്ടം പൂർത്തിയായതിനെ തുടർന്നാണ് എല്ലാ തീവണ്ടികളും സാധാരണ പോലെ ഓടുമെന്ന അറിയിച്ചത്.
രണ്ടു മാസത്തോളമായി എറണാകുളത്തു നിന്നും വൈകിയോടിയിരുന്ന 16127 ാം നമ്പർ ചെന്നൈ എഗ്മാർ – ഗുരുവായൂർ എക്‌സ്പ്രസ്സ്, രാവിലെ
6 ന് എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തിയിരുന്ന 56370 എറണാകുളം-ഗുരുവായൂർ,
ഉച്ചയ്ക്ക് 56375 ഗുരുവായൂർ-എറണാകുളം പാസഞ്ചറുകൾ എന്നിവയും പതിവുപോലെ ഓടുന്നതാണ്.

പൂങ്കുന്നത്തിനും വടക്കാഞ്ചേരിയ്ക്കുമിടയിലുള്ള നവീകരണ പ്രവൃത്തികൾ ജൂൺ 18 വരെ തുടരും.