Madhavam header
Above Pot

മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 75 സ്കൂളുകളിൽ നിന്നായി 2800 ൽ പരം കുട്ടികൾ പങ്കെടുത്തു. ചിത്രരചനാ മത്സരം സിനിമാനടൻ ശിവജി ഗുരുവായൂർ ഉൽഘാടനം ചെയ്തു.

ചടങ്ങിൽ മെട്രോ ക്ലബ്‌ പ്രസിഡന്റ്‌ കെ ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരെസ്,ക്ലബ്‌ സെക്രട്ടറി സന്തോഷ്‌ ജാക്ക്, ട്രഷറർ കെ എം ഷാജി, കൺവീനർമാരായ ഷാജി താനപറമ്പിൽ, ബാബു വർഗീസ് എന്നിവർ സംസാരിച്ചു.

Vadasheri Footer