Above Pot

തൃശൂർ മെഡിക്കൽ കോളേജ് , മുഖ്യ മന്ത്രി അടിയന്തരമായി ഇടപെടണം : ടി എൻ പ്രതാപൻ

തൃശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും ,നിയമവിരുദ്ധ നടപടികൾക്കെതിരെയും,മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന്, ടി. എൻ.പ്രതാപൻ എംപിആവശ്യപ്പെട്ടുവികസന മുരടിപ്പിനെതിരെ,,ആശുപത്രി വികസന സമിതി യോഗം ചേർക്കണമെന്ന് ആവശ്യപ്പെട്ടുo വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ ഒഴിവു നികത്തണമെന്ന് ആവശ്യപ്പെട്ടുo ,കാൻസർ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന്ആവശ്യപ്പെട്ടു,o ആശുപത്രി കാന്റീൻ തുറന്ന പ്രവർത്തിപ്പിക്കണം എന്ന്o ആവശ്യപ്പെട്ടു മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ,യുഡിഎഫ് നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Astrologer

യോഗത്തിൽ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സിസി പ്രസിഡണ്ട് ജോസ് വള്ളൂർ, യുഡിഎഫ് ജില്ല ചെയർമാൻ എംപി വിൻസന്റെ, കൺവീനർ കെ ആർ ഗിരിജൻ സനീഷ് കുമാർ ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എംപി പോളി,,മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ. ഷാഹുൽ ഹമീദ്,ബി ശശിധരൻ, കെ സി കാർത്തികേയൻ,എൻ. എ.,സാബു, തോമസ് ആന്റണി,അസീസ്താണിപാടം,പി. എം ഏലിയാസ് ,ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി.ബിജു, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, കെപിസിസി ഭാരവാഹികളായ, സുനിൽ അന്തിക്കാട്, അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത്,,എ പ്രസാദ്, ജിജോ കുര്യൻ വടക്കാഞ്ചേരി,എന്നിവർ സംസാരിച്ചു.

ആശുപത്രി വികസന സമിതി അംഗങ്ങളായ ജനപ്രതിനിധികളുമായ, കെഎച്ച് ദാനചന്ദ്രൻ,വിൻസന്റ് സി ജെ, വി. ജെ. ജോയ്, ഇടിച്ചൻ താരകൻ, അഡ്വക്കറ്റ് കെവി സെബാസ്റ്റ്യൻ,കെ ജെ ജ്യോതി , ലീല രാമകൃഷ്ണൻ, ജെസ്സി വിൽസൺ,കെജി പോൾസൺ, കെ ബി ദീപക്,എന്നിവർ നേതൃത്വം നൽകി.

Vadasheri Footer