Header 1 = sarovaram
Above Pot

മെട്രൊലിങ്ക്സ് ക്ലബിന്റെ അഖിലകേരള ചിത്രര ചനാമത്സരം 25ന്

ഗുരുവായൂർ : മെട്രൊലിങ്ക്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 15-ാമത് അഖിലകേരള ചിത്രര ചനാമത്സരം 2023 നവംബർ 25 ശനി കാലത്ത് 9 മണി മുതൽ ഗുരുവായൂർ എൽ.എഫ്. കോളേജിൽ നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . മലപ്പുറം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലക ളിൽ നിന്നായി എൽ.കെ.ജി മുതൽ കോളേജ് തലം വരെയായി നാലായിരത്തി ലധികം കുട്ടികൾ പങ്കെടുക്കും .

Astrologer

വിദ്യാർത്ഥികൾക്ക് സ്കൂൾ മുഖേനയോ നേരിട്ടോ പങ്കെടുക്കാവുന്നതാണ് ചിത്രരചനാമത്സരം ഗുരുവായൂർ എ. സി.പി കെ.ജി. സുരേഷ് ഉൽഘാടനം ചെയ്യും . ശിവജി ഗുരുവായൂർ, എൽ.എഫ് കോളേജ് പ്രിൻസിപ്പൽ ഡോ.സി.ജീ തെരെസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. വാർത്ത സമ്മേളനത്തിൽ മെട്രോലിങ്ക്സ് പ്രസിഡന്റ് പി.മുര ളീധരൻ മെട്രോ കളർഫെസ്റ്റ് ചീഫ് കോർഡിനേറ്റർ ബാബു വർഗീസ് , ഗിരീഷ് ഗീവർ ,,ഷൈജു കെ ബി ,ചാർലി മാണിയമ്മാവ്, അനിൽകുമാർ വി കെ വാസുദേവൻ ടി ഡി , ജോൺസൺ സിഡി എന്നിവർ പങ്കെടുത്തു

Vadasheri Footer