Post Header (woking) vadesheri

വിധി പാലിച്ചില്ല, സഹകരണബാങ്ക് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്.

Above Post Pazhidam (working)

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്.ചിയ്യാരത്തുള്ള വലിയ കോരപ്പത്ത് വീട്ടിലെ വരദ നന്ദകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടത്തറ ഫാർമേർസ് സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്.

പിതാവ് നന്ദകുമാർ ഹർജിക്കാരി മൈനറായിരിക്കെ ഭാഗ്യനിധി നിക്ഷേപ പദ്ധതിപ്രകാരം 5000 രൂപ നിക്ഷേപിച്ചിരുന്നു. പദ്ധതി പ്രകാരം കാലാവധിക്ക് ശേഷം 80,000 രൂപ ലഭിക്കേണ്ടതുണ്ടായിരുന്നു.എന്നാൽ നിശ്ചയിച്ച തുക കാലാവധിക്ക് ശേഷം നല്കുകയുണ്ടായില്ല. തുടർന്നു് ഫയൽ ചെയ്ത ഹർജിയിൽ ഹർജിക്കാരിക്ക് 80,000 രൂപയും ആയതിന് കാലാവധി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 3000 രൂപയും നൽകുവാൻ വിധിയായിരുന്നു.

First Paragraph Jitesh panikar (working)

എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് വരദ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട് . ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി