കറുകമാട് മുല്ലപ്പുഴ ജലോത്സവം ഞായറാഴ്ച

Above Post Pazhidam (working)

ചാവക്കാട്: തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്‌കാരിക വേദിയും സംഘടിപ്പിക്കുന്ന ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ആറാമത് എവര്‍ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവം ഞായറാഴ്ച നടത്തുമെന്ന് സാംസ്‌കാരിക വേദി പ്രസിഡന്റ് എ.അബ്ദുല്‍ റഹീം വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

Poonthanam
Rugmani 700-200


ഉച്ചക്ക് ഒന്നിന് തുടങ്ങുന്ന ജലോത്സവത്തില്‍ എ ഗ്രേഡ്, ബി ഗ്രേഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി ഇരുട്ടുകുത്തി ചുരുളന്‍ വള്ളങ്ങളാണ് മത്സരിക്കുക. ഒരു വള്ളത്തില്‍ 35 തുഴക്കാര്‍ അടങ്ങുന്ന എ ഗ്രേഡ് വിഭാഗത്തില്‍ ഏഴ് വള്ളങ്ങളും 25 തുഴക്കാരുള്ള ബി ഗ്രേഡ് വിഭാഗത്തില്‍ ഒമ്പത് വള്ളങ്ങളും മത്സരിക്കും. ജലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Vasudev Inn


കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയാവും. കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സമ്മാനദാനം നിര്‍വഹിക്കും. സംഘാടകസമിതി ഭാരവാഹികളായ എന്‍.ഉബൈദ്, എ.കെ.ഫയാസ്, ആര്‍.എസ്. ഷെരീഫ്, കെ.എം.എസ്.കബീര്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.