പോലീസ് സംഘത്തിന് നേരെ കാപ്പ പ്രതിയുടെ ആക്രമണം, രണ്ട് പോലീസുകാർക്ക് പരിക്ക്

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളത്ത് പോലീസ് സംഘത്തിന് നേരെ കാപ്പ പ്രതിയുടെ ആക്രമണം രണ്ട് പോലീസുകാർക്ക് പരിക്ക് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ,ഗുരുവായൂർ സ്വദേശി അദീപിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.

Poonthanam
Rugmani 700-200

ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട പ്രതിയും സംഘവും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്.

Vasudev Inn

കഴുത്തിന് പരിക്കേറ്റ സി.പി.ഒ. രതീഷ് കുന്നംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പ്രതിയായ അദീപ് കാപ്പ പ്രകാരമുള്ള നടപടി നേരിട്ടയാളാണെന്നും കാപ്പ കാലാവധി പൂർത്തിയായ ശേഷം നാട്ടിൽ തിരിച്ചെത്തിയതാണെന്നും പോലീസ് വ്യക്തമാക്കി. വധശ്രമം; ലഹരിവസ്‌തുക്കളുടെ കച്ചവടം തുടങ്ങി ഒട്ടനവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌്‌ അന്വേഷണം ആരംഭിച്ചു.