Madhavam header
Above Pot

ഗുരുവായൂർ മേൽപാലം , കരാർ കമ്പനി വീഴ്ച വരുത്തി : എൻ കെ അക്ബർ എം. എൽ.എ

ഗുരുവായൂർ : ആവശ്യമായ എല്ലാ മെറ്റീരിയൽ ലഭ്യമായിട്ടും ഖനനാനുമതി ലഭിച്ചിട്ടും ആവശ്യത്തിന് തൊഴിലാളികളെ നിയോഗിച്ച് നിര്‍മ്മാണം നടത്തുന്നതില്‍ റെയിൽവേ മേൽപ്പാല കരാര്‍ കമ്പനി വീഴ്ച വരുത്തിയതായി എൻ കെ അക്ബർ .എം എൽ എ. മേൽപ്പാല നിർമാണ പുരഗോതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ ആണ് കരാർ കമ്പനിയുടെ വീഴ്ച എം എൽ എ ചൂണ്ടി കാട്ടിയത് ഹോളി ആയതിനാല്‍ തൊഴിലാളികള്‍ കുറവാണെന്നും കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച് എത്രയും വേഗം പണിപൂര്‍ത്തീകരിക്കുമെന്നും നിര്‍വ്വഹണ ഏജന്‍സിയും കരാര്‍ കമ്പനി അഭി പ്രായപ്പെട്ടു.

Astrologer

നിലവിലെ സമയക്രമം അനുസരിച്ച് മെയ്മാസത്തില്‍ തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 21 നകം പിയറിംഗ് കാപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും ഈ മാസം 27 നകം സര്‍വ്വീസ് റോഡിന്‍റെ സൈഡ് പ്രൊട്ടക്ഷന്‍ പൂര്‍ത്തീകരിക്കുമെന്നും ആര്‍.ബി.ഡി.കെ യും . ഏപ്രില്‍ മാസത്തില്‍ റെയില്‍വേയുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അസി.എക്സി.എഞ്ചിനീയറും ഉറപ്പു നൽകി . തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി നഗരസഭ സെക്രട്ടറി പറഞ്ഞു . നിര്‍മ്മാണ ഏജന്‍സിയായ കെ.റെയില്‍ വിശദമായ ഡി.പി.ആര്‍ തയ്യാറാക്കി സര്‍ക്കാറിനും റെയില്‍വേക്കും സമര്‍പ്പിച്ചിട്ടുള്ളതായും എത്രയും വേഗം അംഗീകാരം ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, നഗരസഭ സെക്രട്ടറി ബീന എസ്. കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ലീല ആര്‍.ബി.ഡി.സി.കെ എഞ്ചിനീയര്‍ ആഷിദ്, പൊതുമരാമത്ത് അസി.എക്സി.എഞ്ചിനീയര്‍ മാലിനി, വാട്ടര്‍ അതോറിറ്റി അസി.എക്സി.എഞ്ചിനീയര്‍ പ്രസാദ്, റെയില്‍വെ അസി.എകസി.എഞ്ചിനീയര്‍ അബ്ധുള്‍ അസീസ്, കെ.എസ്.ഇ.ബി അസി.എക്സി എഞ്ചിനീയര്‍ ബിജി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇബി, റെയില്‍വേ, പൊതുമരാമത്ത്, ബി.എസ്.എന്‍.എല്‍, റൈറ്റ്സ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Vadasheri Footer