Post Header (woking) vadesheri

സെൻ്റ് ആൻ്റണീസ് പള്ളിയിൽ തിരുനാളിന് കൊടികയറി.

Above Post Pazhidam (working)

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടികയറി. പീച്ചി ലൂർദ്ദ് മാതാ പള്ളി വികാരി ഫാദർ പ്രിൻ്റോ കുളങ്ങര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. വികാരി ഫാദർ സെബി ചിറ്റാറ്റുകര സഹ കാർമികനായി. തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെൻ്റ് ജനറൽ കൺവീനർ ലോറൻസ് നീലങ്കാവിലിന് നൽകി പ്രകാശനം നിർവഹിച്ചു.

Poonthanam

2026 മെയ് 1,2,3,4 തീയതികളിലാണ് സംയുക്ത തിരുനാൾ. വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയ വൈദ്യുതദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. ശനിയാഴ്ച രാവിലെ പ്രസുദേന്തി വാഴ്ചയും തുടർന്ന് കുടുംബ കൂട്ടായ്മകളിലേക്ക് അമ്പ് വള ആശീർവദിച്ചു നൽകും.

Vasudev Inn
Rugmani 700-200

ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാദർ നിതിൻ താഴത്ത് മുഖ്യ കാർമ്മികനാകും. ഫാദർ ലിജോ ബ്രഹ്മകുളം തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം പ്രദക്ഷിണം തുടർന്ന് നാടകം ‘ചിറക് ‘ തിങ്കളാഴ്ച മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനയും വലിയ ഒപ്പീസും ഉണ്ടായിരിക്കും. വൈകുന്നേരം വിശ്വാസപരിശീലന ദിനാഘോഷങ്ങൾ നടക്കും.

കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ, ജോയൻ്റ് കൺവീനർമാരായ ജോർജ്ജ് പോൾ നീലങ്കാവിൽ, ജോഷിമോഹൻ ടി. കെ, പ്രിൻസൺ തരകൻ എന്നിവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)