Post Header (woking) vadesheri

മെഡിക്കല്‍ കോളേജ് പുതിയ ഐസിയു നിര്‍മാണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 50 ലക്ഷം

Above Post Pazhidam (working)

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ 50 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. തുക ചെയര്‍മാന്‍ ജോയ് ആലുക്കാസ് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ലോല ദാസിനു കൈമാറി. 38 കിടക്കകളുള്ള പുതിയ ഐസിയു നിര്‍മാണത്തിന് ഈ തുക വിനിയോഗിക്കും. ഇത് ഒരാഴ്ചയ്ക്കകം നിര്‍മാണം പൂര്‍ത്തിയാക്കും. ഡോക്ടര്‍മാരുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സഹായവുമായി രംഗത്തുവന്നത്.

Arya bhavan inner

Second Paragraph  Sarovaram(working)

ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കായുള്ള പുതിയ സമാശ്വാസ പദ്ധതിക്കു വേണ്ടി 15 കോടി രൂപ ധനസഹായമായി നല്‍കാന്‍ ഒരുക്കമാണെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു. ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍. ഡോ. നിഷ, ഡോ. രണ്‍ദീപ്, ഡോ. രവീന്ദ്രന്‍, ഡോ. ഷംഷാദ് ബീഗം, ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി.ജോസ്, ടി.എ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)