
ഗുരുവായൂര്‍:, പിടി തരാതെ കോവിഡ്, നഗരസഭ പരിധിയില്‍ ഒരു കൗണ്‍സിലര്‍ക്കടക്കം 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ പശ്ചത്തലത്തില്‍ നഗരസഭ പൂര്‍ണമായും കൺടെയ്ൻ മെന്റ്സോണായി പ്രഖ്യാപിച്ചു. തൈക്കാട് സോണില്‍ 64 പേര്‍ക്കും അര്‍ബന്‍സോണില്‍ 49 പേര്‍ക്കും പൂക്കോട് സോണില്‍ 38 പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഇതൊടെ നഗരസഭ പരിധിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4691 ആയി. ഇതില്‍ 3506 പേര്‍ രോഗമുക്തരായി. നിലവില്‍ 1185 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1047പേര്‍ വീടുകളിലും 138പേര്‍ വിവിധ സ്ഥാപനങ്ങൡലുമാണ് ചികിത്സയില്‍ കഴിയുന്നത്. നഗരസഭ ഗസ്റ്റ്ഹൗസിലെ ഡൊമിസിലിയറി കെയര്‍സെന്റില്‍ 19പുരുഷന്മാരും എട്ട് സ്ത്രീകളും 10 വയസ്സിന് താഴെയുള്ള ആറ് കുട്ടികളുമടക്കം 33 പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം തെരുവില്‍ കഴിയുന്നവര്‍ക്കായി നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച 15 പേര്‍ അമ്പാടി ഡൊമിസിലിയിറി കെയര്‍ സെന്റിലും ചികിത്സയിലുണ്ട്. തെരുവില്‍ കഴിയുന്നവരില്‍ ആര്‍ടി.പി.സിആര്‍ പരിശോധന നടത്തി ഫലം വരാനുള്ള 133 പേരെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്യാമ്പില്‍ താമസിപ്പിച്ചിട്ടുണ്ട്. നഗരസഭയിലെ 32 വാര്‍ഡുകളാണ് കണ്ടെയന്‍മെന്റ് സോണായിരുന്നത്. രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുഴുവന്‍ വാര്‍ഡുകളും ജില്ല കളക്ടര്‍ കൺടെയ്ൻ മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.
