Madhavam header
Above Pot

മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം : കെ.ജെ.യു


കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് ഭടന്മാരായി കണക്കാക്കി സുരക്ഷ ഉറപ്പാക്കണമെന്നും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക തുടങ്ങി തെലുങ്കാന, മദ്ധ്യപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, ഒറീസ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ കേരള സർക്കാർ മാതൃകയാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ജോലി ചെയ്തിട്ടും മാദ്ധ്യമ പ്രവർത്തകരും കൊവിഡിന്റെ പിടിയിൽപ്പെടുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം രാജ്യത്ത് 52 മാദ്ധ്യമ പ്രവർത്തകരാണ് മരണപ്പെട്ടത്. ഈ പട്ടികയിൽ ഒടുവിലത്തേതാണ് ഞായറാഴ്ച പുലർച്ചെ മരണപ്പെട്ട ‘മാതൃഭൂമി ന്യൂസ്’ കൊച്ചി ബ്യൂറോയിലെ സീനിയർ ചിഫ് റിപ്പോർട്ടർ വിപിൻചന്ദ്. കൊവിഡ് വാക്‌സിൻ നൽകുന്നതിൽ മാദ്ധ്യമ പ്രവർത്തകർക്ക് മുൻഗണന നൽകിയിരുന്നെങ്കിൽ ഒരു പക്ഷെ വിപിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

Astrologer

ഈ സാഹചര്യത്തിൽ വാക്‌സിനേഷൻ നൽകുന്ന കാര്യത്തിലും മാദ്ധ്യമ പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ആവശ്യപ്പെട്ടു.

Vadasheri Footer