മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്ച , വാഹനങ്ങൾ വഴി തിരിച്ചു വിടും
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് 4 മുതൽ 6 വരെ ചാവക്കാട് പൊന്നാനി ഹൈവേയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പൊന്നാനി കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലപെട്ടി പാലത്തിൽനിന്ന് തിരിഞ്ഞ് പെരുമ്പടപ്പ് പുത്തൻപള്ളി മമ്മിയൂർ വഴി പോകേണ്ടതും എറണാകുളം വാടാനപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചാവക്കാട് ടൗൺ മമ്മിയൂർ വഴി പൊന്നാനിയിലേക്കൊ കുന്നംകുളത്തേക്കൊ പോകണം. എടക്കഴിയൂർ, തിരുവത്ര ഭാഗത്തേക്ക് പോകേണ്ടവർ മുന്നാംകല്ല്, അഞ്ചങ്ങാടി, തൊട്ടാപ്പ്, ബ്ലാങ്ങാട് ,ദ്വാരക വഴി തിരുവത്ര, എടക്കഴിയൂർ റോഡിലൂടെ യാത്ര ചെയ്യാവുന്നതാണ്.
ക്ഷേത്ര ത്തില്‍ രാവിലെ ക്ഷേത്ര ത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി ശാന്തി, മേല്‍ശാന്തി ശിവാനന്ദൻ എന്നിവര്‍ കാര്‍മ്മി കത്വം വഹിക്കും.ക്ഷേത്ര ത്തിലെ എഴുന്നള്ളി പ്പ് ഉ ച്ചക്ക് 2.30-ന് ആരം
ഭിക്കും.പഞ്ചവാദ്യ ത്തിന് ശങ്കരപുരം പ്രകാശൻ മാരാരും ചെണ്ട മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരൻ കുട്ടി മാരാരും നേതൃത്വം നല്‍കും
.വാദ്യമേളം,കാവടികള്‍,പ്രാചീന കലാരൂപങ്ങള്‍,ആനകള്‍ എന്നിവയോടു
കൂടി 12 കരകളില്‍ നിന്നുള്ള ഉത്സവാഘോഷ കമ്മി റ്റികളുടെ എഴുന്നള്ളി പ്പുകള്‍ വൈകീട്ട് അഞ്ചരയോടെ ക്ഷേത്ര ത്തിലെ ത്തി കൂട്ടിയെഴുന്നള്ളി പ്പ് നട ത്തും.കേരളത്തിലെ തലയെടുപ്പ് ഉള്ള കൊമ്പന്മാരായ പാമ്പാടി രാജൻ , ചിറക്കൽ കാളിദാസൻ , ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ , പാറമേക്കാവ് ശ്രീപത്മനാഭൻ , ഗുരുവായൂർ ഗോപീ കൃഷ്ണൻ , ഗുരുവായൂർ വലിയ വിഷ്ണു ,മംഗലം കുന്ന് അയ്യപ്പൻ മംഗലം കുന്ന് ശരൺ അയ്യപ്പൻ ,മംഗലം കുന്ന് കർണ്ണൻ ,ഊക്കൻസ് കുഞ്ചു ,ഉഷശ്രീ ശങ്കരൻ കുട്ടി എന്നിവരടക്കം കൂട്ടിയെഴുന്നള്ളി പ്പില്‍ 35 ആനകള്‍ അണിനിരക്കും.വൈകീട്ട് 6.30-ന് ദീപാരാധനക്ക് ശേഷം ഗുരുവായൂര്‍ തേലംമ്പ റ്റ ബ്രദേഴ്സിന്‍റെ തായമ്പകയും .വൈകീട്ട് പുഞ്ചിരി വെടിക്കെട്ട് കമ്മി റ്റിയുടെ ഫാൻ സി വെടിക്കെട്ടും ഉണ്ടാകും
രാത്രി9.30-ന് ആറാട്ട് എഴുന്നള്ളി പ്പ് ആരംഭി ച്ച് 10.30-ന് ആറാട്ട് നടക്കും.തുടര്‍ന്ന് നടക്കുന്ന കൊടിയിറക്കലോടെ ഉത്സവ ത്തിന് സമാപനമാവും.ചൊവ്വാഴ്ച രാത്രി ഒമ്പ തിന് പള്ളിവേട്ട നടന്നു .