Madhavam header
Above Pot

മണത്തല മടേക്കടവിൽ ഈശ്വരമംഗലത്ത് ചന്ദ്രൻ ശാന്തി നിര്യാതനായി

ചാവക്കാട് : മണത്തല മടേക്കടവിൽ താമസിക്കുന്ന ഈശ്വരമംഗലത്ത് ചന്ദ്രൻ ശാന്തി (72) നിര്യാതനായി. പതിറ്റാണ്ടുകളോളം പൂജാകാർമ്മീക രംഗത്ത് മൂഖ്യകർമ്മിയായി പ്രവർത്തിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർക്ക് ഇരുമുടിക്കെട്ടു നിറച്ചു ശബരിമലക്ക് കൊണ്ടുപോയിട്ടുള്ള ഗുരുസ്വാമിയായിരുന്ന ചന്ദ്രൻ ശാന്തി
ഏറെ നാളായി അസുഖബാധിതനായിരുന്ന ചന്ദ്രൻ ശാന്തി ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് അന്തരിച്ചത്.ഭാര്യ ശാന്ത. രാജേഷ് ( എം ആർ ആർ എം സ്കൂൾ, ചാവക്കാട് ) രജീഷ് ശാന്തി, രമേശ്‌ ( ഗൾഫ് ) എന്നിവർ മക്കളാണ്. ഹർഷ, അശ്വതി എന്നിവർ മരുമക്കൾ.
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .

Vadasheri Footer