ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങായി നടത്തും
ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന്് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര രക്തസാക്ഷിത്വത്തിന്റെ ഓര്‍മ പുതുക്കുന്ന 233-മത്് ആണ്ട്് നേര്‍ച്ചയാണ് ഇത്തവണ ചടങ്ങ് മാത്രമാക്കാന്‍ മണത്തല ജുമാഅത്ത് കമ്മിറ്റി തീരുമാനിച്ചത്. മകരം ഒന്നായ 14-ന് രാവിലെ 9.30-ന് ജാറത്തില്‍ പ്രാര്‍ഥനയും തുടര്‍ന്ന് കൊടികയറ്റവും നടക്കും. വൈകീട്ട് 7.30-ന് താബൂത്ത് അലങ്കരിക്കുന്നതിനായി പുറത്തേക്കെടുക്കും. 23-ന് പളളിമുറ്റത്തെ താണിമരം വൃത്തിയാക്കും. 26-ന് അസര്‍ നമസ്‌കാരശേഷം മൗലീദ് പാരായണവും പ്രാര്‍ഥനയും ഉണ്ടാവും. നേര്‍ച്ച ദിനമായ 28-ന് രാവിലെ 11-ന് താബൂത്ത് ജാറത്തില്‍ വെക്കുന്ന ചടങ്ങ് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാത്രി നിശ്ചിത സമയം വരെ ജാറം മൂടല്‍, പ്രാര്‍ഥന എന്നിവ നടത്താന്‍ പൊതുജനങ്ങളെ അനുവദിക്കും