മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശ വിളക്ക് ഭക്തി സാന്ദ്ര മായി ആഘോഷിച്ചു . വൈകീട്ട് ദീപാരാധനക്ക് ശേഷം ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു .നൂറുകണക്കിന് വനിതകളുടെ താലം, അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിലുള്ള തങ്കരഥം,ഉടുക്കുപാട്ട്, നാഗസ്വരം, പഞ്ചവാദ്യം,ആന, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് എന്നിവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി . .വിശ്വനാഥക്ഷേത്രത്തില്‍ ദീപാരാധനക്കു ശേഷം ഗുരുവായൂര്‍ ഭജനമണ്ഡലിയുടെ ഭക്തിഗാനമേള അരങ്ങേറി .
തുടര്‍ന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍,പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതട എന്നിവയും ചടങ്ങുകളുടെ ഭാഗമായി നടന്നു .ഉച്ചക്കും രാത്രിയിലുമായി പതിനായിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കി .രാവിലെ എട്ടിന് ക്ഷേത്രത്തില്‍ ആനയൂട്ട്, തുടര്‍ന്ന് വിദ്യാഭ്യാസപുരസ്‌കാര വിതരണം എന്നിവയും നടന്നു . ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിലാണ് ദേശവിളക്ക് ആഘോഷിച്ചത്