ക്ഷേത്ര നഗരിയിലെ സുരക്ഷ കാമറകള്‍ മിഴിയടഞ്ഞിട്ട്‌ രണ്ട് മാസം കഴിഞ്ഞു .

">

ഗുരുവായൂര്‍ : ക്ഷേത്ര നഗരിയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച സുരക്ഷ കാമറകള്‍ നോക്കു കുത്തിയായിമാറിയിട്ട് രണ്ടു മാസം കഴിഞ്ഞു . കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി കണ്ട്രോള്‍ യൂണിറ്റും മോണിട്ടറും വെച്ചിരുന്നത് പോലിസ് സ്റ്റേഷനില്‍ ആയിരുന്നു . പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആയി പോലിസ് സ്റ്റേഷന്‍ കൈരളി ജംഗ്ഷനിലേക്ക് താല്‍ക്കാലികമായി മാറ്റി .

എന്നാല്‍ ഇവിടേക്ക് കാമറയുടെ കേബിള്‍ എത്തിക്കാന്‍ പോലീസിന് കഴിഞ്ഞില്ല 90,000 രൂപ ചിലവ് വരുമെന്നാണ് പറയുന്നത് ഈ പണം ആര്‍ മുടക്കും എന്നതും പ്രശ്നമാണ് . കേരളത്തിലെ പോലിസിനെ നവീകരിക്കാനായി കോടി കണക്കിന് രൂപയാണ് കേന്ദ്ര സഹായമായി ലഭിക്കുന്നത് . അതില്‍ നിന്നും തുക എടുത്ത് പോലീസിന് വേണമെങ്കില്‍ കേബിള്‍ വലിക്കാവുന്നതാണ് എന്നാല്‍ അതിനുള്ള ഇച്ചാശക്തി പോലിസ് കാണിക്കുന്നുമില്ല . എട്ടു മാസത്തിനുള്ളില്‍ പുതിയ പോലിസ് കെട്ടിടം പൂര്‍ത്തിയാകും എന്നാണ് കല്ലിടല്‍ സമയത്ത് പോലിസ് അവകാശപ്പെട്ടിരുന്നത് .

കല്ലിടല്‍ കഴിഞ്ഞു രണ്ടു മാസം പൂര്‍ത്തിയായിട്ടും പൈലിംഗ് ജോലികള്‍ പോലും പൂര്‍ത്തിയായിട്ടില്ല . തൃശ്ശൂരിലെ ലേബര്‍ സൊസൈറ്റി യാണ് നിര്‍മാണത്തിന്റെ കരാര്‍ എടുത്തിട്ടുള്ളത് . ഇവര്‍ക്ക് ഇത്തരം നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള പരിചയം ഇല്ല എന്ന ആരോപണവും ഉണ്ട് . മതിയായ യന്ത്ര സംവിധാനങ്ങളോ , പരിചയ സമ്പന്നരായ ജോലിക്കാരോ ഇവര്‍ക്കില്ല എന്നും പറയപ്പെടുന്നു .

എന്തായാലും നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയാകാന്‍ നിരവധി വേനല്‍ കഴിയേണ്ടി വരുമെന്നാണ് പോലീസുകാര്‍ തന്നെ അടക്കം പറയുന്നത് . അത് വരെ ക്ഷേത്ര നഗരിയില്‍ എത്തുന്ന തീര്‍ഥാ ടകരുടെ സുരക്ഷ ഭഗവാന്‍ തന്നെ നോക്കേണ്ടി വരും , കൂടാതെ ഇവിടെ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പക്ഷികള്‍ക്ക് കാഷ്ടിക്കാനുള്ള ഇരിപ്പിടം മാത്രമായി മാറുമെന്ന് ഉറപ്പായി .

Leave a Reply

Your email address will not be published. Required fields are marked *

Sponsors