Madhavam header
Above Pot

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ ഡോ ഗുരുവായൂര്‍ കെ മണികണ്ഠന്‍റെ കച്ചേരി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ ഡോ ഗുരുവായൂര്‍ കെ മണികണ്ഠന്‍റെ വിശേഷാല്‍ കച്ചേരി . ബൗളി രാഗത്തിലുള്ള വര്‍ണ്ണവും , ദേവീ നീയേ തുണൈ… കീര വാണി രാഗം , മഹാലക്ഷ്മി …. ശങ്കരാഭരണം രാഗം എന്നീ കീര്‍ത്തനങ്ങളുമാണ് അദ്ദേഹം ആലപിച്ചത് എന്‍ സമ്പത്ത് വയലിനിലും , വിജയ് നടേശന്‍ മൃദംഗത്തിലും ,വാഴപ്പിള്ളി കൃഷ്ണ കുമാര്‍ ഘടത്തിലും പക്കമേളം ഒരുക്കി . സംഗീത അര്‍ച്ചന നടത്തേണ്ട പാലക്കാട്‌ ഡോ ആര്‍ സമ്പത്തിന് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് മണികണ്ഠന്‍ കച്ചേരി അവതരിപ്പിക്കേണ്ടി വന്നത് . ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം കൂടിയാണ് അദ്ദേഹം

Vadasheri Footer