മമ്മിയൂരില്‍ സ്‌നേഹ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Above Post Pazhidam (working)

ചാവക്കാട്: മമ്മിയൂര്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ഞായറാഴ്ച മമ്മിയൂരില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം. എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.വി.ബദറുദ്ദീന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30-ന് ആരംഭിക്കുന്ന . ചടങ്ങില്‍ കുടുംബ സദസ്, എസ്.എസ്.എല്‍.സി., പ്ലസ് ടു വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം, ഉന്നത വിജയികള്‍ക്ക് ഗോള്‍ഡ് മെഡല്‍ വിതരണം എന്നിവ നടക്കും. മുന്‍ എം.എല്‍.എ. ടി.വി. ചന്ദ്രമോഹന്‍ ഡയാലിസിസ് കൂപ്പണ്‍ വിതരണവും യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി ചികിത്സാസഹായ ഉദ്ഘാടനവും നിര്‍വ്വഹിക്കും.

Poonthanam
Rugmani 700-200

Vasudev Inn

മലപ്പുറം ജില്ല യു.ഡി.എഫ്. ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍ ഓണപ്പുടവ വിതരണം നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ടി.ജെ. സനീഷ് കുമാര്‍ എം.എല്‍.എ. ഓണക്കിറ്റ് വിതരണം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി മുഖ്യാതിഥിയാകും. വാര്‍ഡ് കൗണ്‍സിലര്‍ ബേബി ഫ്രാന്‍സിസ്, ജനറല്‍ കണ്‍വീനര്‍ പനക്കല്‍ വര്‍ഗീസ്, കണ്‍വീനര്‍ സൈസണ്‍ മാറോക്കി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു