Header 1 = sarovaram
Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ശനിയാഴ്ച്ച

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച്ച തൃപ്പുത്തരി ആഘോഷിക്കും.പുതിയ നെല്ല് കുത്തിയുണ്ടാക്കിയ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ആയിരത്തി ഇരുനൂറിലേറെ ലിറ്റര്‍ പുത്തരിപ്പായസം ഗുരുവായൂരപ്പന് നിവേദിക്കും. ഇത് പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്യും. ഇതിനായി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് കൗണ്ടര്‍ തുറന്നു. അരലിറ്റര്‍ പായസത്തിന് 115 രൂപയാണ് വഴിപാട് നിരക്ക്.

Astrologer

ഒരു ഭക്തന് പരമാവധി ഒരു ലിറ്റര്‍ പായസം മാത്രമാണ് നല്‍കുക. 2,20,000 രൂപയുടെ ടിക്കറ്റുകളാണ് ദേവസ്വം വിതരണം ചെയ്യുന്നത്. 13 കീഴ്ശാന്തി ഇല്ലങ്ങളില്‍ നിന്നുള്ള നൂറോളം കീഴ്ശാന്തിമാരാണ് പായസം തയ്യാറാക്കുക. ഉച്ചപൂജയ്ക്ക് പുത്തരിപ്പായസത്തോടൊപ്പം ഉപ്പുമാങ്ങ, പത്തിലക്കറി, പുത്തരിച്ചുണ്ട ഉപ്പേരി, പഴംനുറുക്ക്, അപ്പം എന്നിവയും നിവേദിക്കും.

പതിവില്‍ നിന്ന് വ്യത്യസ്ഥമായി തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടാണ് ഉച്ചപ്പൂജ നിര്‍വഹിക്കുക. പൂജ കഴിഞ്ഞയുടനെ പുത്തരി നിവേദ്യം പരിവാരദേവതകള്‍ക്ക് അര്‍പ്പിക്കാന്‍ ശീവേലിയുമുണ്ടാകും

Vadasheri Footer