Above Pot

മമ്മിയൂര്‍ മഹാരുദ്രയജ്ഞം വെള്ളിയാഴ്ച സമാപിക്കും

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആരംഭിച്ച മഹാരുദ്രയജ്ഞം പതിനൊന്നാം ദിവസമായ ജനുവരി 11-ന് വസോര്‍ധാരയോടെ സമാപിക്കും. മഹാരുദ്രയജ്ഞം അഭിഷേകം തൊഴുവാനായി ഇന്നും ക്ഷേത്രത്തില്‍ അപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. ഒമ്പതാം ദിവസവമായ ഇന്ന് മഹാദേവന് കലശകുടങ്ങള്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് അഭിഷേകം നടത്തി.

First Paragraph  728-90

mammiyur tholpavakoothu

Second Paragraph (saravana bhavan

സാംസ്കാരിക പരിപാടികളുടെ ഭാഗമായി നടരാജമണ്ഡപത്തില്‍ കാലത്ത് ഭക്തിയും സംഗീതവും എന്ന വിഷയത്തെ ആസ്പദമാക്കി സംഗീതരത്നം മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ ഭക്തി പ്രഭാഷണവും, കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പഠകവും വൈകീട്ട് ദീപാരാധനക്ക് ശേഷം കൂനത്തറ വിശ്വനാഥ പുലവരും സംഘവും അവതരിപ്പിച്ച തോല്‍പാവക്കൂത്തും അരങ്ങേറി.

പത്താം ദിവസമായ വ്യാഴാഴ്‌ച താന്ത്രിക ചടങ്ങുകള്‍ക്ക് പുറമേ നടരാജമണ്ഡപത്തില്‍ ക്ഷേത്രദര്‍ശനത്തിലെ ആരോഗ്യ രഹസ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ:ശ്രീകൃഷ്ണന്‍റെ ഭക്തി പ്രഭാഷണം, കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം, വൈകീട്ട് ദീപാരാധനക്ക് ശേഷം പ്രശസ്ത ചലച്ചിത്ര നൃത്ത സംവിധായകന്‍ കോവൈ ഗോപാലകൃഷ്ണന്‍റെ നൃത്ത ശില്പം എന്നിവ ഉണ്ടാകും.