Post Header (woking) vadesheri

ഗുരുവായൂർ ഉത്സവം; വൈദ്യുത ദീപാലങ്കാര മത്സരം വീടുകളിലേക്കും:

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടത്തി വരുന്ന വൈദ്യുതാലങ്കാര മത്സരങ്ങൾ ഇത്തവണ ഭക്തരുടെ വീടുകളിലേക്കും. മാനദണ്ഡങ്ങൾക്ക് വിധേയമായി കമനീയമായ ദീപാലങ്കാരങ്ങൾ ഒരുക്കുന്ന വീടുകൾക്ക് സമ്മാനം നൽകും. വൈദ്യുത ദീപാലങ്കാര സബ്ബ് കമ്മിറ്റി യോഗതീരുമാനമാണിത്. ക്ഷേത്രോത്സവം ഗുരുവായൂരിൻ്റെ മൊത്തം ആഘോഷമാക്കുന്നതിൻ്റെ ഭാഗമായി വീടുകളിൽ കൂടി വൈദ്യുതാലങ്കാര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനു യോഗം തീരുമാനിക്കുകയായിരുന്നു.

സബ്ബ് കമ്മിറ്റി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി ഒന്നാം സമ്മാനം നേടുന്ന ഭവനങ്ങൾക്ക് 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000രൂപയും ട്രോഫിയും ലഭിക്കും. കൂടാതെ എല്ലാ വിഭാഗങ്ങൾക്കും പതിവുപോലെ സമ്മാനങ്ങൾ ഉണ്ടായിരിക്കും.

വൈദ്യുത ദീപാലങ്കാര മത്സരത്തിൻ്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്ന പൊതുയോഗം ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരും. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അദ്ധ്യക്ഷത വഹിക്കും.

വൈദ്യുതലങ്കാര കമ്മിറ്റി ചെയർമാൻ ഭരണസമിതി അംഗം  കെ എസ്സ് ബാലഗോപാലൻ,, കൺവീനർ  കെ പി വിനോദ് കുമാർ (അസിസ്റ്റൻ്റ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ), എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ജയരാജൻ, കൂടാതെ സബ്ബ് കമ്മിറ്റിയംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായി. ഇത്തവണത്തെ വെദ്യുതാലങ്കാര മത്സരങ്ങൾ ഭംഗിയായി നടത്തുന്നതിന് എല്ലാവരുടേയും സഹകരണവും പങ്കാളിത്തവും ഉണ്ടാവണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അപേക്ഷ ഫോറം 19/02 മുതൽ ദേവസ്വം വൈദ്യുതി വിഭാഗത്തിൽ നിന്നും ലഭ്യമാകുന്നതാണ്. അവ പൂരിപ്പിച്ച് 28/02-ന് തിരികെ നൽകേണ്ടതാണ്.

First Paragraph Jitesh panikar (working)

കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം വൈദ്യുതി
വിഭാഗവുമായി ബന്ധപ്പെടാം.
വിനോദ് കുമാർ  9497345522,  രാജേഷ് കുമാർ  9072782959