Header 1 = sarovaram
Above Pot

ചാവക്കാട് ദേശീയ പാതയിലെ കട്ടവിരിക്കൽ , ക്ഷമ നശിച്ച നാട്ടുകാർ പണി തടഞ്ഞു

ചാവക്കാട്:ചാവക്കാട് പാലത്തിനുപടിഞ്ഞാറു ഭാഗം റോഡിൽ കട്ട വിരിക്കുന്ന ജോലി ഇഴഞ്ഞു നീങ്ങുന്നതായി ആരോപി ച്ച് നാട്ടുകാര്‍ നിർമാണ ജോലി തടഞ്ഞു .പോലീസ് ഇടപെട്ടതോടെ പ്രശ്നത്തിന് താല്ക്കാലിക പരിഹാരമായി . രണ്ടാഴ്ച കൊണ്ട് പണി പൂര്‍ ത്തീകരിക്കുമെന്ന് പറഞ്ഞു ആരംഭി ച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പണി തീരാ ത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എ ത്തിയത്.കരാറുകാരനുമായി നാട്ടുകാര്‍ നട ത്തിയ വാക്കുതര്‍ക്കം സംഘര്‍ഷ
ത്തിലെ ത്തുമ്പോ ഴേക്കാണ് പോലീസ് എ ത്തിയത്.

ചാവക്കാട് ടൗണിലേക്ക് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് മുല്ല ത്തറവഴിയാണ്.ടൈല്‍ വിരിക്കലിനായി രണ്ടാ ഴ്ചയിലധികമായി പൂര്‍ണമായി ഗതാഗതം തടഞ്ഞി രിക്കുകയാണ്.ഇതുമൂലം ആ
യിരകണക്കിന് വാഹനങ്ങളാണ് വഴിതിരി ച്ചുവിടുന്നത്.ഇതില്‍ ക്ഷമ കെട്ടാണ് നാട്ടുകാര്‍ ബുധനാഴ്ച വൈകീട്ട് പണി തടഞ്ഞത് .ഇതേതുടര്‍ന്ന് ചാവക്കാട് എസ്.ഐ. കെ.ജി.ജയപ്രദീപിന്‍റെ നേതൃത്വ ത്തില്‍ പോലീസെ ത്തി നാട്ടുകാരോടും കരാറുകാരനോടും സംസാരി ച്ചാണ് പ്രശ്നം അവസാനി പ്പി ച്ചത്.രണ്ടു ദിവസ ത്തിനകം കട്ടവിരി അവസാനി പ്പിക്കുമെന്നും ഒരാഴ്ചകൊണ്ട് പൂര്‍ണമായും
നിര്‍മാണം പൂര്‍ ത്തീകരിക്കുമെന്നും കരാറുകാരൻ ഉറ പ്പുനല്‍കി.ഇതിനായി കൂടുതല്‍ ജീവനക്കാരെ വെ ച്ച് രാത്രിയും പകലും നിര്‍മാണം നട ത്താമെന്നും കരാറുകാൻ ഉറ പ്പുനല്‍കി .

Astrologer

കനോലി കനാലിന്റെ പടിഞ്ഞാറ് ഭാഗത്തു ഉള്ളവർക്ക് ചാവക്കാട് വഴി വേണം പുറം ലോകത്ത് എത്താൻ ചാവക്കാട്ടേക്ക് എത്തുന്ന പ്രധാന വഴിയാണ് ആഴ്ചകളായി അടഞ്ഞു കിടക്കുന്നത് . ഇത് മൂല മുള്ള യാത്ര ദുരിതം സഹിക്കുന്നതിലും അപ്പുറത്തേക്ക് എത്തിക്കഴിഞ്ഞ നാട്ടുകാർ ഏറെ രോഷാകുലരാണ് .ബദൽ സംവിധാനം ഒരുക്കിയിട്ടുള്ള ആശുപത്രി റോഡിലെ കുപ്പി കഴുത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത് പതിവാണ്. ആശുപത്രിയുടെ സമീപ മുള്ള ഇടുങ്ങിയ റോഡ് വീതി കൂട്ടാൻ നഗര സഭ അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല . ആശുപത്രിയുടെ വടക്ക് ഭാഗത്ത് താൽക്കാലിക ഗേറ്റ് വച്ചാൽ തന്നെ വാഹനങ്ങൾ കുടുങ്ങുന്നതിന് താൽക്കാലിക ശമനം ലഭിക്കും . എന്നാൽ ഇതൊക്കെ പരിഹരിക്കേണ്ട ഭരണാധികാരികൾ ഇപ്പോൾ നവോഥാനം സൃഷ്ടിക്കാനുള്ള തിരക്കിൽ ഓടുകയാണെനാണ് ആക്ഷേപം

Vadasheri Footer