Madhavam header
Above Pot

വിസ്ഡം യൂത്ത് ഐക്കൺ പുരസ്‌കാരം വിനീത് വിശ്വത്തിന്

ഗുരുവായൂർ : പാലുവായ് വിസ്‌ഡം കോളേജിൽ ജനുവരി 11 ,12 തിയ്യതികളിൽ വിദ്യാർത്ഥികളുടെ സർഗാരവം അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചടങ്ങിൽ വിസ്‌ഡം യൂത്ത് ഐക്കൺ അവാർഡ് നടനും സഹ സംവിധായകനുമായ വിനീത് വിശ്വത്തിനു സമ്മാനിക്കും .
vineeth vishwam

പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം . വിസ്ഡം കോളേജ് പ്രിൻസിപ്പൽ രാജ ഗോപാലൻ നായർ അധ്യക്ഷത വഹിക്കും .കോളേജ് ഡയറക്ടർ മാരായ എം സി കൃഷ്ണദാസ് ,കെ കൃഷ്ണകുമാർ ,അഡ്വ കെ ബി ഹരിദാസ് ,പി ജയകുമാർ , സ്റ്റാഫ് സെക്രട്ടറി ദേവാനന്ദൻ ,പി കെ ദിവ്യ ,മുഹമ്മദ് താഹിർ ,പി എച് അൻവർ എന്നിവർ സംസാരിക്കും . 12 ന് നടക്കുന്ന സമാപന സമ്മേളനം സിനിമ താരം അൻവർ സാദിഖ് ഉൽഘാടനം ചെയ്യും .ബിനി ഷംസുദ്ധീൻ ,സഫൂറ യൂസഫ് , കെ മഞ്ജുഷ, രേണുക ശരത് എന്നിവർ സംസാരിക്കും . വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ പി രാജഗോപാലൻ നായർ , ഡയറ്കടർ എം സി കൃഷ്ണ ദാസ് , മുഹമ്മദ് താഹിർ , ബിനി ഷംസുദ്ധീൻ , എം സേതുലക്ഷ്മി ,കെ എം മഞ്ജുഷ എന്നിവർ സംബന്ധിച്ചു

Vadasheri Footer