ഗുരുവായൂർ റയിൽവെ 25 വർഷം പിന്നിട്ടു ,കോൺഗ്രസ് യാത്രക്കാർക്ക് മധുരം നൽകി

">

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റെയിൽവേ ലയിൻ ഉദ്ഘാടനം ചെയ്തു് 25 വർഷം പൂർത്തികരിച്ചതിന്റെ ആഹ്ലാദം രേഖപ്പെടുത്തി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും മധുര പലഹാര വിതരണം നടത്തി. വൈകീട്ട് തൃശൂരിലേക്ക് പോകുന്ന യാത്രക്കാർക്കാണ് മധുര പലഹാര വിതരണം നടത്തിയത്. മധുര പലഹാര വിതരണം മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഓ.കെ ആർ മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, ശശി വാറനാട്ട്, പി ഐ ലാസർ, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ഷൈൻ മനയിൽ, ബിന്ദു നാരായണൻ, ശ്രീദേവി ബാലൻ, മേഴ്സി ജോയ്, സുഷ ബാബു, ഓ പി ജോൺസൺ, ഓ.ആർ പ്രതീഷ്, വി എ സുബൈർ, പി.എം അബ്ദുൾ വഹാബ്, മോഹനൻ പൂകൈതക്കൽ എന്നിവർ നേതൃത്വം നൽകി. ലീഡർ കെ.കരുണാകരൻ മുൻകൈയെടുത്ത് സ്ഥാപിച്ച തൃശൂർ ഗുരുവായൂർ ലയിൻ വടക്കോട്ട് തിരുനാവയിലേക്ക് നീട്ടുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും, തൃശൂർ ഗുരുവായൂർ റൂട്ടിൽ മെമു സർവ്വീസ് ആരംഭിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors